SignIn
Kerala Kaumudi Online
Saturday, 27 April 2024 9.02 AM IST

ഒരു പേജ് ഡയലോഗായിരുന്നു മഞ്ജുവിന് ആദ്യം നൽകിയത്; പിന്നീട് ഒറ്റ വാക്കിലേക്ക് അതിനെ ചുരുക്കി; എന്നിട്ടും ആ തീവ്രത മുഴുവൻ അവർ ക്യാമറയ്‌‌ക്ക് മുന്നിൽ കാണിച്ച് ഞെട്ടിച്ചുകളഞ്ഞു

മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രം മേരി ആവാസ് സുനോ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. താരം ആദ്യമായി സിങ്ക് സൗണ്ടിൽ അഭിനയിക്കുന്നുവെന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകൻ പ്രജേഷ് സെൻ കൗമുദി മൂവീസിൽ സംസാരിക്കുന്നു.

"മഞ്ജു വാര്യർ ആദ്യമായിട്ടാണ് സിങ്ക് സൗണ്ട് ചെയ്യുന്നത്. ഡബ്ബ് ചെയ്യുമ്പോൾ ഒരിക്കലും ഷൂട്ട് ചെയ്ത സമയത്തുള്ള പെർഫോമൻസ് പിന്നെ റീക്രിയേറ്റ് ചെയ്യാൻ പറ്റില്ല. അതുകൊണ്ടാണ് സിങ്ക് സൗണ്ട് മതിയെന്ന് തീരുമാനിച്ചത്. മഞ്ജുവുമായിട്ട് വർക്ക് ചെയ്തത് നല്ല അനുഭവമാണ്. അവരെ ഒരിക്കലും അഭിനയം പഠിപ്പിക്കേണ്ട ആവശ്യമില്ല.

കഥാപാത്രം ഫീഡായാൽ എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ അത് കൃത്യമായി അവർ തരും. ഒരു ഡയലോഗ് പോലുമില്ലാതെ പെർഫോം ചെയ്ത സ്വീക്വൻസാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ഒരു പേജ് ഡയലോഗാണ് എഴുതി കൊടുത്തത്. ഇതൊക്കെ കാണാതെ പഠിച്ച് എങ്ങനെ സിങ്ക് സൗണ്ടിൽ പറയുമെന്നൊക്കെ ആദ്യം ചോദിച്ചെങ്കിലും ഡയലോഗ് മുഴുവൻ അവർ രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് പഠിച്ചെടുത്തു.

രാവിലെ വന്ന് ഓക്കെ പറഞ്ഞപ്പോഴേക്കും ഞാൻ ചെറിയൊരു മാറ്റമുണ്ട്, ആ ഡയലോഗ് വേണ്ട, ആയിക്കോട്ടെ എന്ന ഒറ്റ ഡയലോഗ് മാത്രം മതിയെന്ന് പറഞ്ഞു. പക്ഷേ ആ ഒരു പേജ് ഡയലോഗിന്റെ ഭാവം മുഴുവൻ മുഖത്ത് വേണമെന്നും പറഞ്ഞു. അത് കൃത്യമായി മഞ്ജു തന്നു. സിനിമ കണ്ടാൽ അത് മനസിലാകും. "

manju-warrior

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIDEOS, MANJU WARRIOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.