SignIn
Kerala Kaumudi Online
Friday, 20 September 2024 4.23 PM IST

കെ.എം.എം.എല്ലിൽ  സിവിൽ സർവീസ് വർക്ക്‌ഷോപ്പ്

Increase Font Size Decrease Font Size Print Page
kmml-
കേരള മിനറൽസ് ആൻഡ് മെറ്റൽസ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സിവിൽ സർവീസ് വർക്ക്‌ഷോപ്പ് കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൊതുമേഖലാസ്ഥാപനമായ കെ.എം.എം.എല്ലിൽ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് രംഗത്ത് മാർഗനിർദേശം നൽകുന്ന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജീവനക്കാരുടെ മക്കൾക്കും വിവിധ സ്‌കൂളുകളിലെ കുട്ടികൾക്കുമാണ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് റിക്രിയേഷൻ ക്ലബിന്റെ (കെ.എം.എം.ആർ.സി) നേതൃത്വത്തിൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.

'സിവിൽ സർവീസ് ഡ്രീംസ് ഇൻസ്‌പൈറിംഗ് ' എന്ന പേരിൽ സംഘടിപ്പിച്ച ക്ലാസിന്റെ ഉദ്ഘാടനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് നിർവഹിച്ചു. സീനിയർ ഐ.എ.എസ് മെന്ററും ലേൺസ്‌ട്രോക്ക് ഐ.എ.സിന്റെ സ്ഥാപകനുമായ അർജുൻ ആർ.ശങ്കർ ക്ലാസ് നയിച്ചു. സിവിൽ സർവീസ് രംഗത്തേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക, അതിലൂടെ ജീവനക്കാരുടെ മക്കൾക്ക് തുടർപഠനത്തിൽ മാർഗനിർദ്ദേശം നൽകുക എന്നതാണ് ലക്ഷ്യം. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റിൽ നടന്ന ചടങ്ങിൽ മിനറൽ സെപ്പറേഷൻ യൂണിറ്റ് ഹെഡ് ജി.ഷൈലകുമാർ അദ്ധ്യക്ഷത വഹിച്ചു. മിനറൽ സെപ്പറേഷൻ യൂണിറ്റ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ടി. കാർത്തികേയൻ സ്വാഗതം പറഞ്ഞു. സ്‌പോഞ്ച് യൂണിറ്റ് ഹെഡ് ആർ.ഹരികൃഷ്ണൻ, കമ്മ്യൂണിറ്റി ഡവലപ്മെന്റ് മാനേജർ ഡോ.കെ.എം. അനിൽ മുഹമ്മദ്, പേഴ്‌സണൽ മാനേജർ സി.പി ഹരിലാൽ, അക്കൗണ്ട്‌സ് മാനേജർ പ്രദീപ്, ജി.ഗോപകുമാർ (സി.ഐ.ടി.യു) തുടങ്ങിയവർ സംസാരിച്ചു. കെ.എം.എം.ആർ.സി സെക്രട്ടറി എസ്. സന്തോഷ്. നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.