മുംബെയിൽ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു പിറന്നാൾ ആഘോഷം. മോഹൻലാലിന്റെ അടുത്ത സുഹൃത്തും ബിസിനസുകാരനുമായ സമീർ ഹംസയാണ് പിറന്നാൾ ആഘോഷ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. പിറന്നാൾ കേക്ക് മുറിച്ച് പരസ്പരം സ്നേഹചുംബനം നൽകുന്ന മോഹൻാലിനെയും സുചിത്രയും വീഡിയോയിൽ കാണാം. 62 വയസിലേക്ക് പ്രവേശിക്കുകയാണ് മോഹൻലാൽ.താരത്തിന്റെ ജന്മദിനം ആരാധകരും സഹപ്രവർത്തകരും ആഘോഷമാക്കി.