ചങ്ങനാശേരി. തോടുകളിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കുന്നതിനും വേണ്ടി ജലസേചന വകുപ്പ് പുഴ പുനർജനി പദ്ധതിയിൽപെടുത്തി പായിപ്പാട് പഞ്ചായത്തിൽ ആവിഷ്കരിച്ച പ്രവൃത്തികൾ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പായിപ്പാട് പഞ്ചായത്തിലെ ലാപാലം തോട്ടിലെ ളായിക്കാട് പാലത്തിൽ നിന്നും നാലുകോടി വരെയുള്ള ഭാഗമാണ് ശുദ്ധീകരണത്തിന് നടപടിയായതെന്നും ത്രിതല പഞ്ചായത്ത് കമ്മറ്റിയുടെ സഹകരണത്തോടെ കാലവർഷത്തിന് മുൻപ് പ്രവൃത്തികൾ പൂർത്തികരിക്കുമെന്നും എം.എൽ.എ പറഞ്ഞു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനൻ, വാർഡ് മെമ്പർ ഷൈനി ജോജോ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |