തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ലഭിക്കാതിരുന്ന 750 പേർക്കു കൂടി ഇന്നലെ നൽകി. ഇതിനാവശ്യമായ 2.5 കോടി രൂപ ഇന്നലത്തെ കളക്‌ഷനിൽ നിന്നു കണ്ടെത്തുകയായിരുന്നു. സൂപ്രണ്ട് മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർമാർ, കരാർ ജീവനക്കാർ തുടങ്ങി 750 പേർക്കാണ് ഇന്നലെ കിട്ടിയത്.