കൊല്ലം: സൗദിലേക്ക് കടന്ന പോക്സോ കേസ് പ്രതിയെ, വിസ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ മുംബയ് വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. മലപ്പുറം പൊന്നാനി ചടയന്റഴികത്ത് മസ്ഹൂദിനെയാണ് (32) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2018 ജൂൺ 9ന് മാതാവ് എറണാകുളത്തുള്ള ഹോട്ടലിൽ എത്തിച്ച് മസ്ഹൂദിന് കൈമാറുകയായിരുന്നു. തുടർന്ന് വിദേശത്തേക്ക് മുങ്ങിയ ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പാരിപ്പള്ളി സി.ഐ അൽജാബറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ് കുമാർ, സുരേഷ്കുമാർ, എ.എസ്.ഐ അഖിലേഷ്, നന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |