പൂച്ചാക്കൽ: പൂച്ചാക്കൽ വടക്കേക്കരയിൽ ഇലക്ട്രിസിറ്റി ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് മേൽക്കൂര തകർന്ന് വീണ് ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു. വെയിറ്റിംഗ് ഷെഡ് പൊളിച്ചു മാറ്റി, മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു യുവജന സംഘടനകൾ നിരവധി തവണ പ്രക്ഷോഭം നടത്തിയതാണ്. മേൽക്കൂര പൂർണ്ണമായി നിലംപൊത്താൻ സാദ്ധ്യതയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പാണാവള്ളി പഞ്ചായത്ത് അധികാരികൾ റിബൺ കെട്ടി അകത്തേക്കുള്ള പ്രവേശനം കഴിഞ്ഞ മാസം നിരോധിച്ചു. എന്നാൽ തോരാതെ പെയ്യുന്ന മഴയത്ത് കയറി നിൽക്കാൻ മറ്റൊരു ഇടമില്ലാത്തത് യാത്രക്കാക്കാരെ പ്രതിസന്ധിയിലാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |