തിരുവനന്തപുരം: അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന 'എന്റെ കേരളം' മെഗാമേളയ്ക്ക് ഇന്ന് തിരശീല വീഴും. വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ സ്റ്റാളുകൾക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്. സൗജന്യ സേവനങ്ങൾ ഉപയോഗപ്പെടുത്താനും പ്രദർശന വിപണന മേള ആസ്വദിക്കാനും ഇന്ന് കൂടി അവസരമുണ്ട്.
കുടുംബശ്രീ പ്രവർത്തകരുടെ സ്റ്റാളുകൾ സ്ത്രീശാക്തീകരണത്തിന്റെ നേർക്കാഴ്ചയായി. കുടുംബശ്രീയും മസ്കോട്ട് ഹോട്ടലും ജയിൽ വകുപ്പും ഫിഷറീസ് വകുപ്പും എല്ലാം ചേർന്ന് ഒരുക്കിയിട്ടുള്ള ഭക്ഷ്യമേളയും ഏവരെയും ആകർഷിച്ചു.
എല്ലാ ദിവസവും നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപന സമ്മേളനം വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മറ്റ് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ നയിക്കുന്ന മാജിക്കൽ മ്യൂസിക് നൈറ്റുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |