കുഴൽമന്ദം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചന്തപ്പുരയിൽ കുഴൽമന്ദം മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രകടനം നടത്തി. കെ.പി.സി.സി മെമ്പർ സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ഷെമീർ മഞ്ഞാടി, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് എൻ.വിവേക്, പ്രതീഷ് മാധവൻ, എ.ജാഫർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |