തിരുവനന്തപുരം:നഗരസഭ നടപ്പിലാക്കുന്ന 'ലോ കാർബൺ അനന്തപുരി' പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി 10000 ഫലവൃക്ഷത്തൈ നഗരസഭ പരിധിയിൽ നടുന്നതിന്റെ ഉദ്ഘാടനം നഗരസഭ ആസ്ഥാനത്ത് എ.എ.റഹീം എം.പി നിർവഹിച്ചു.നഗരസഭ ഓഫീസിൽ നിന്നും കവടിയാർ പാർക്ക് വരെ സംഘടിപ്പിച്ച ഹരിതയാത്രയിൽ മേയർ ആര്യ രാജേന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ,ജനപ്രതിനിധികൾ,നഗരസഭ ഉദ്യോഗസ്ഥർ,ഹരിത കർമ്മസേന പ്രവർത്തകർ,ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മണ്ണും ജലവും ഉൾപ്പെടെയുള്ളവ സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി പരിപാലിച്ച് കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ പ്രതിരോധിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിതയാത്ര. കൂടുതൽ പ്രദേശങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നതിനും നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ സോളാർ, വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനും എല്ലാ വാർഡുകളിലും നഗരവനം പദ്ധതി നടപ്പിലാക്കുന്നതിനും 100 വാർഡുകളിലും ഹരിതകർമ്മസേന വഴി അജൈവമാലിന്യങ്ങൾ ശേഖരിച്ച് മാലിന്യ സംസ്കരണം നടത്തുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |