ചെങ്ങന്നൂർ : ചെറിയനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉത്തരപ്പള്ളിയാർ പുനർജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായി ജനകീയ പങ്കാളിത്തതോടെ പുഴനടത്തവും ജലസഭയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നപ രമേശൻ ഉദ്ഘാടനം ചെയ്തു. ഉത്തരപ്പള്ളി ആറ് സംരക്ഷണ സമിതി ചെയർമാൻ വി.കെ.വാസുദേവൻ അദ്ധ്യക്ഷതവഹിച്ചു. ആല പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.മുരളീധരൻ പിള്ള, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ, ഉത്തരപ്പള്ളിയാർ ജനകീയ സമിതി ജനറൽ കൺവീനർ വി.എസ്.ഗോപാലകൃഷ്ണൻ, വൈസ് ചെയർമാൻ കെ.കെ.തങ്കപ്പക്കുറുപ്പ്, റൂറൽ ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് കെ.കെ.അച്യുതക്കുറുപ്പ്, പി.ഉണ്ണികൃഷ്ണൻ നായർ, ഷാളിനി രാജൻ, എം.എ.ശശികുമാർ, മഞ്ജു പ്രസന്നൻ, ഷീദ് മുഹമ്മദ്, മനോജ് മോഹൻ, സുനി രാജൻ എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ, മുഹമ്മദൻസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ, ഹരിത കർമ്മസേന തുടങ്ങി വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും ചെറിയനാട് പഞ്ചായത്ത് സെക്രട്ടറി ജയലത, വില്ലേജ് ഓഫീസർ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |