SignIn
Kerala Kaumudi Online
Thursday, 19 September 2024 11.39 AM IST

കണ്ണൂർ എസ്. എൻ. കോളേജിന് 20-ാം തവണയും ജിമ്മിജോർജ്ജ് ട്രോഫി

Increase Font Size Decrease Font Size Print Page
sn-kannur

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല മികച്ച കോളേജിന് നൽകുന്ന പുരുഷ/ വനിതാ വിഭാഗം ജിമ്മി ജോർജ്ജ് ട്രോഫി കണ്ണൂർ ഇത്തവണയും കണ്ണൂർ എസ്.എൻ കോളേജിന്. തുടർച്ചയായ 20-ാം വർഷമാണ് കോളേജ് ഈ നേട്ടം കൈവരിക്കുന്നത്.

പുരുഷ വിഭാഗം ജിമ്മി ജോർജ്ജ് ട്രോഫി, വനിത വിഭാഗം ജിമ്മി ജോർജ്ജ് ട്രോഫി, ഓവർ ഓൾ ചാമ്പ്യൻഷിപ് ട്രോഫി എന്നിങ്ങനെ കണ്ണൂർ സർവകലാശാല കായിക കിരീടങ്ങളെല്ലാം കഴിഞ്ഞ തവണയും കോളേജ് കരസ്ഥമാക്കിയിരുന്നു. മികച്ച ഫുട്ബാൾ ടീമിനുള്ള പി.പി ലക്ഷ്മണൻ എൻഡോമെന്റിനും ഇത്തവണ കോളേജ് അർഹരായി.

പുരുഷ വിഭാഗത്തിൽ 122 പോയിന്റ് നേടിയാണ് ജിമ്മി ജോർജ്ജ് ട്രോഫി കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം 52 പോയിന്റോടെ ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരിയും നേടി. വനിതാവിഭാഗത്തിൽ 94 പോയിന്റുകൾ കരസ്ഥമാക്കിയാണ് കോളേജ് ട്രോഫി നേടിയത്. രണ്ടാം സ്ഥാനം 74 പോയിന്റോടെ ബ്രണ്ണൻ കോളേജ് കരസ്ഥമാക്കി.

പുരുഷ വനിതാ വിഭാഗങ്ങളിലായി 13 ചാമ്പ്യൻഷിപ്പുകളും 11 രണ്ടാം സ്ഥാനങ്ങളും 4 മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് കോളേജ് ട്രോഫി നിലനിർത്തിയത്.

നാളെ മാങ്ങാട്ട്പറമ്പ് യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന അവാർഡ് ദാനചടങ്ങിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ട്രോഫി സമ്മാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, COLLEGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.