തിരുവനന്തപുരം: രാജ്യത്ത് സൈനിക സേവനത്തെ അഗ്നിപഥ് പദ്ധതിയിലൂടെ കരാർവത്കരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ കേരള കർഷകസംഘവും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനും സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 11ന് സംയുക്ത മാർച്ച് സംഘടിപ്പിക്കും. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ അഖിലേന്ത്യാ കിസാൻസഭയും ആൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘവും കെ.എസ്.കെ.ടി.യുവും സംയുക്ത മാർച്ച് സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലെയും റെയിൽവേ സ്റ്റേഷനുകളിലേക്കും വയനാട് ഇടുക്കി ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസിലേക്കുമാണ് മാർച്ച്. കോഴിക്കോട് കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |