തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി ലെവൽ, കെ.എ.എസ് എന്നീ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം.ജൂലൈ 4ന് ആരംഭിക്കുന്ന പരിശീലനത്തിന് ചേരാൻ താത്പര്യമുള്ളവർ ജാതി,വരുമാനം,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30നു മുൻപ് സെന്ററിലെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |