വടക്കഞ്ചേരി: ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റി ഇന്ന് രാവിലെ 10ന് പന്നിയങ്കര ടോൾപ്ലാസയ്ക്ക് സമീപം പ്രതിഷേധ സമരം നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ച് മൂന്നരമാസം പിന്നിട്ടിട്ടും ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമായിട്ടില്ല. പ്രദേശവാസികൾക്ക് തിരിച്ചറിയൽ രേഖ കാണിച്ച് ഇപ്പോൾ സൗജന്യയാത്ര അനുവദിക്കുന്നുണ്ടെങ്കിലും അത് നിർത്തലാക്കാനാണ് കരാർ കമ്പനിയുടെ ശ്രമം. സാധാരണക്കാരായ ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന സ്വകാര്യ ബസുകളിൽ നിന്നും അമിതമായ ടോൾ നിരക്കാണ് പന്നിയങ്കരയിൽ ഈടാക്കുന്നത്. ദേശീയപാതയുടെ പണികൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ ദേശീയപാത അതോറിറ്റി ടോൾ പിരിക്കാൻ കരാർകമ്പനിക്ക് അനുമതി നൽകുകയായിരുന്നു. കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിനെതിരെയാണ് സമരം നടത്തുന്നതെന്നും ഏരിയാ സെക്രട്ടറി ടി.കണ്ണൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |