മാരാരിക്കുളം: കവിയും പത്രപ്രവർത്തകനും പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപക നേതാവുമായ എം. എൻ.കുറുപ്പിന്റെ സ്മരണാർത്ഥമുള്ള ഏഴാമത് കാവ്യ പുരസ്കാരം സുജിത് ഉച്ചക്കാവിലിന് സമ്മാനിച്ചു.
കോഴിക്കോട് ചെറുവാടി ഗവ.എച്ച്.എസ്.എസ് അദ്ധ്യാപകനായ സുജിതിന്റെ പേരെഴുത്ത് എന്ന കവിതയാണ് അവാർഡിന് അർഹമായത്. പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റിയാണ് 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത്. എം.എൻ.കുറുപ്പിന്റെ 16-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ വയലാർ അവാർഡ് ജേതാവ് ടി.ഡി.രാമകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. സി.കെ.എസ് പണിക്കർ അദ്ധ്യക്ഷനായി. വി.കെ.ബാബു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.മാലൂർ ശ്രീധരൻ,എൻ.എസ്.ജോർജ് ,ആലപ്പി രമണൻ,ജയൻ തോമസ്, ഡി.ഉമാശങ്കർ എന്നിവർ സംസാരിച്ചു. എം എസ് സന്തോഷ് സ്വാഗതവും ജി.രാജീവ് നന്ദിയും പറഞ്ഞു. കാവ്യഞ്ജലിയും സംഘടിപ്പിച്ചു. പുന്നപ്ര ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ആർ ചന്ദ്രലാൽ അദ്ധ്യക്ഷനായി. എം.കെ.പ്രസന്നൻ, ശ്യാംലാൽ, പി.കെ.പുരുഷോത്തമൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |