SignIn
Kerala Kaumudi Online
Thursday, 19 September 2024 2.19 PM IST

പാപ്പിനിശ്ശേരിയിൽ അങ്കണവാടികൾ അടിപൊളി; പഠനമിവിടെ പാൽപ്പായസം തന്നെ

Increase Font Size Decrease Font Size Print Page
anganvadi
ഹൈടെക്കായ പാപ്പിനിശ്ശേരി പാറക്കൽ അങ്കണവാടി

പാപ്പിനിശേരി :എൽ.സി.ഡി പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതികൾ . അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്‌ക്രീനിൽ.രസിക്കാനും പഠിക്കാനുമുള്ള അവസരം. ലാപ്‌ടോപ്പും പ്രൊജക്ടറും നൽകുന്ന പദ്ധതിയിലൂടെ അങ്കണവാടിയെന്ന പഴയ സങ്കൽപ്പം അടിമുടി മാറ്റുകയാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്.

പാപ്പിനിശ്ശേരിയിൽ 19 അങ്കണവാടികളാണുള്ളത്. ഇതിൽ ആറ് എണ്ണം സ്മാർട്ടും ഒമ്പത് എണ്ണം ഹൈടെക്കുമാണ്. നിറപ്പകിട്ടാർന്ന ചുവരുകൾ, ഇന്ററാക്ടീവ് ബോർഡ്, നോട്ടീസ് ബോർഡ്, ഡിജിറ്റൽ തെർമോമീറ്റർ, ഒട്ടോമാറ്റിക്ക് സാനിറ്റെസർ ഡിസ്‌പെൻസർ, ടെലിവിഷൻ, ഫാൻ, കളിക്കോപ്പുകളോട് കൂടിയ കളിസ്ഥലം, ശിശുസൗഹൃദ ശുചിമുറി തുടങ്ങിയവയാണ് സ്മാർട്ട് അങ്കണവാടികളിൽ ഉള്ളത്. ഈ പദ്ധതിക്ക് പുറമെയാണ് മുഴുവൻ അങ്കണവാടികളിലും പ്രൊജക്ടർ, സ്‌ക്രീൻ, സ്പീക്കർ എന്നിവ നൽകി ഹൈടെക്കാക്കുന്നത്.

പാറക്കൽ, പാപ്പിനിശ്ശേരി വെസ്റ്റ്, കരിക്കൻകുളം, റെയിൽവേഗേറ്റ്, കാട്ട്യം എന്നീ അങ്കണവാടികൾക്ക് ലാപ്‌ടോപ്പും പ്രൊജക്ടറും നൽകി കഴിഞ്ഞു. ബാക്കിയുള്ളവക്ക് ഉടൻ നൽകും.

4.2 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താൻ മുഴുവൻ അങ്കണവാടികൾക്കും അഞ്ച് സ്‌കൂളുകൾക്കും വാട്ടർ പ്യൂരിഫയറും ഗ്രാമപഞ്ചായത്ത് നൽകിയിട്ടുണ്ട- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.