കൊച്ചി: റസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ കൗൺസിൽ (റാക്കോ) ആഭിമുഖ്യത്തിൽ വിമുക്തഭടന്മാരുടെയും അവരുടെ മക്കളുടെയും നേതൃത്വത്തിൽ കാർഗിൽ യുദ്ധ വിജയദിവസ് ആഘോഷം സംഘടിപ്പിച്ചു. ക്യാപ്ടൻ പത്ഭനാഭൻ ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്റെ മകൻ ഏലൂർ ഗോപിനാഥ് അഗ്നിപഥ് കാലഘട്ടത്തിന്റെ ആവശ്യം എന്ന പ്രതിജ്ഞ ചൊല്ലി. കുരുവിളാ മാത്യൂസ്, കുമ്പളം രവി, കെ.എസ്. ദിലീപ് കുമാർ, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, പി.എസ്. അരവിന്ദാക്ഷൻ നായർ, സി. ചാണ്ടി, രത്നാകര ക്ഷേണായി, സുരേഷ് ബാബു ആർ, കെ. രത്നാകര പൈ, ദിനേശ്, നന്ദ ലാൽ ഷേണായി, രവീന്ദ്രൻ ദേവാനന്ദ ഭട്ട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |