കൊളംബോ : ശ്രീലങ്കയിൽ ജൂലായ് 17ന് പ്രസിഡന്റെ റെനിൽ വിക്രമസിംഗെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഉത്തരവ് ആഗസ്റ്റ് 14 വരെ തുടരാൻ പാർലമെന്റിന്റെ തീരുമാനം. ബുധനാഴ്ച ചേർന്ന പാർലമെന്റ് യോഗത്തിൽ 63നെതിരെ 120 എം.പിമാരുടെ പിന്തുണയോടെയാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. അടിയന്തരാവസ്ഥ തുടരുന്നത് രാജ്യത്തെ ടൂറിസം മേഖലയെയും സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |