SignIn
Kerala Kaumudi Online
Thursday, 19 September 2024 10.31 AM IST

ഡൽഹിയിലും ഇലക്ട്രിക് ബസുകൾ ഉദ്ഘാടന ദിവസം തകരാറിലായി,  ഇലക്ട്രിക്കൽ തകരാറുകൾ നമ്മുടെ  കാലാവസ്ഥയിൽ സാധാരണം, ചമ്മൽ മാറ്റാൻ കെ എസ് ആർ ടി സിയുടെ ന്യായങ്ങൾ

Increase Font Size Decrease Font Size Print Page
ksrtc

തലസ്ഥാനത്ത് സിറ്റി സർവീസിന് കെ എസ് ആർ ടി സിയുടെ ഇലക്ട്രിക് ബസുകൾ രണ്ട് ദിവസം മുൻപാണ് ഓടിത്തുടങ്ങിയത്. ഇതിനായി എത്തിച്ച പുത്തൻ ഇലക്ട്രിക് ബസുകളിൽ ഒരെണ്ണം കഴിഞ്ഞ ദിവസം ബ്രേക്ക് ഡൗണായി കെട്ടി വലിച്ചു കൊണ്ട് പോകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ ന്യായീകരണവുമായി കെ എസ് ആർ ടി സി രംഗത്തു വന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സംഭവത്തെ കുറിച്ച് വിവരിക്കുന്നത്. നിസാര കാര്യങ്ങളുടെ പേരിൽ തങ്ങളെ ബോധപൂർവം ആക്രമിക്കുന്നു എന്നാണ് കെ എസ് ആർ ടിയുടെ ആക്ഷേപം.

മേയ് മാസത്തിൽ ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഇലക്ട്രിക് ബസുകൾ ഉദ്ഘാടനം ചെയ്ത ദിവസം തന്നെ ബസുകൾ ബ്രേക്ക് ഡൗണായെന്നും, ബ്രേക്ക് ഡൗൺ അസംഭവ്യമായ കാര്യമല്ലെന്നും ഇലക്ട്രിക്കൽ തകരാറുകൾ സംഭവിക്കുന്നത് നമ്മുടെ ഈ കാലാവസ്ഥയിൽ സാധാരണ സംഭവമാണെന്നും കെ എസ് ആർ ടി സി ന്യായീകരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നിസ്സാര കാര്യങ്ങളുടെ പേരിൽ കൂട്ടം ചേർന്ന്, ബോധപൂർവ്വം, ആക്രമിക്കപ്പെടുമ്പോൾ സംരക്ഷണത്തിനായി , വസ്തുതകൾ ബോധ്യപ്പെടുത്തുവാൻ മാത്രമേ ഞങ്ങൾക്ക് നിവൃത്തിയുള്ളൂ...

ഇക്കഴിഞ്ഞ മെയ് മാസം ഇരുപത്തിനാലാം തീയതി ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഇലക്ട്രിക് ബസ്സുകൾ ഉദ്ഘാടനം ചെയ്ത് അന്നേദിവസം മണിക്കൂറുകൾക്കകം തന്നെ ബ്രേക്ക്ഡൗൺ ആയത് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും... കണ്ണുണ്ടായാൽ പോരാ കാണണം... കാതുണ്ടായാൽ പോരാ കേൾക്കണം... ഞങ്ങൾ ആരെയും വിമർശിക്കുകയല്ല... ഞങ്ങൾ വിനയപുരസരം അറിയിക്കുകയാണ്... ബ്രേക്ക് ഡൗൺ അസംഭവ്യം ഒന്നുമല്ല...

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയിൽ ഇലക്ട്രിക് ബസ് മാത്രമല്ല കെഎസ്ആർടിസിയുടെ മറ്റ് ബസ്സുകളും അതുപോലെ തന്നെ പല സ്വകാര്യ ബസ്സുകൾക്കും മറ്റു വാഹനങ്ങൾക്കും ഇത്തരത്തിൽ ബ്രേക്ക് ഡൗൺ സംഭവിച്ചിട്ടുണ്ട്. ഇതുപോലുള്ള ഇലക്ട്രിക്കൽ തകരാറുകൾ സംഭവിക്കുന്നത് നമ്മുടെ ഈ കാലാവസ്ഥയിൽ സാധാരണ സംഭവം മാത്രമാണ്. അത് ഇത്രയും ആഘോഷിക്കേണ്ട കാര്യമുണ്ടോ എന്നത് ചിന്തനീയമാണ്.

തിരുവനന്തപുരത്ത് എയർ റെയിൽ റോഡ് കണക്ടിവിറ്റി സിറ്റി സർക്കുലർ സർവ്വീസിനായി ഇന്നലെ 19 ബസ്സുകൾ ഓപറേറ്റ് ചെയ്തു... അതിൽ ഒരെണ്ണം ഇപ്പോഴത്തെ തോരാ മഴയിലെ പ്രത്യേക കാലാവസ്ഥാ സാഹചര്യത്തിൽ സാങ്കേതിക തകരാറുമൂലം ട്രിപ്പ് തടസ്സപ്പെട്ടു. ആയത് ആകെ സംവിധാനത്തിന്റെ തകരാറാണെന്നരീതിയിൽ ചിത്രീകരിച്ച് ഈ പ്രസ്ഥാനത്തെ വീണ്ടും അപകീർത്തിപ്പെടുത്തു വാനുള്ള,,,, തികച്ചും സങ്കുചിതമായ ശ്രമം,,,, ഏവരും തിരിച്ചറിയേണ്ടതുണ്ട്...

നമ്മുടെ നാടിനും നാട്ടാർക്കും റോഡിനും നിലവിലെ കാലാവസ്ഥക്കും പരിചയമായി വരുന്നതേയുള്ളൂ ഇലക്ട്രിക് ബസുകൾ... ലോകം ഹരിത വാഹനങ്ങളിലേക്ക് മാറണമെന്ന അനിവാര്യതയിലേക്ക് എത്തി നിൽക്കുമ്പോൾ, ആദ്യമായി കേരളത്തിലല്ല ഇലക്ട്രിക് ബസുകൾ ഉപയോഗിച്ചു തുടങ്ങുന്നത് എന്നത് ദയവായി മനസ്സിലാക്കുക.

ഇലക്ട്രിക് ബസുകളുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ 5 വർഷത്തെ കാലയളവിൽ കമ്പനിക്ക്, കെ എസ് ആർ ടി സി AMC നൽകിയിട്ടുണ്ട്. വെറും രണ്ടു ദിവസത്തെ ട്രയൽ റണ്ണിനു

ശേഷമാണ് ഇന്നലെ ഈ ബസുകൾ സർവീസിനായി നിരത്തിലിറക്കിയത്.

കെ എസ് ആർ ടി സി അതിൻ്റെ

ഗുരുതര പ്രതിസന്ധിയായ ഡീസൽ വിലയെ തരണം ചെയ്യുവാൻ സർക്കാർ എടുത്ത

തീരുമാനമാണ് ഇലട്രിക് ബസുകൾ. ഇന്ത്യ ഒട്ടാകെ ഇലക്ട്രിക് യുഗം സംജാതമാകുന്നു,,, ഇത്തരുണത്തിൽ നാം പിന്നിലേക്ക് പോകണമെന്നാണോ???

വിഷയം കെ.എസ്.ആർ.ടി.സിയെ കുറിച്ചാകുമ്പോൾ പൊതുജനം ശ്രദ്ധിക്കപ്പെടും, വാർത്താപ്രാധാന്യവും ലഭിക്കും...

പക്ഷേ നിസ്സാര സംഭവങ്ങൾ പൊലിപ്പിച്ച് വാർത്തകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ ഒരു കാര്യം മറന്നു പോകരുത്...

അതിജീവനത്തിനായി ആവുന്നത്ര ശ്രമിച്ച് കരകയറാൻ ശ്രമിക്കുന്ന ഈ മഹാപ്രസ്ഥാനത്തെ വീണ്ടും പടുകുഴിയിലേക്ക് വലിച്ചു വീഴ്ത്തുന്നു എന്നത്...

നമോവാകം...

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSRTC, EBUS, ELECTRIC BUS, CLIMATE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.