നിക്ഷേപം 42 ശതമാനം ഇടിഞ്ഞു
ന്യൂഡൽഹി: ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള കനത്ത വെല്ലുവിളികളിൽ തട്ടി ഓഹരിവിപണികൾ ചാഞ്ചാടുന്നതിൽ ആശങ്കപ്പെട്ട് നിക്ഷേപകർ ഇക്വിറ്റി മ്യൂച്വൽഫണ്ടുകളെ കൈയൊഴിയുന്നു. കഴിഞ്ഞ ജൂണിൽ 15,497 കോടി രൂപയുടെ നിക്ഷേപമെത്തിയ ഇക്വിറ്റി മ്യൂച്വൽഫണ്ടിൽ ജൂലായിൽ വന്നത് 8,898 കോടി രൂപ മാത്രം; 42 ശതമാനം ഇടിവ്.
അതേസമയം, ഇക്വിറ്റി മ്യൂച്വൽഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 35.64 ലക്ഷം കോടി രൂപയിൽ നിന്ന് 37.74 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. കടപ്പത്ര (ഡെറ്റ്) മ്യൂച്വൽഫണ്ടുകളിലേക്ക് ജൂലായിൽ 4,930 കോടി രൂപ നിക്ഷേപമെത്തി. ജൂണിൽ കണ്ടത് 92,247 കോടി രൂപയുടെ നിക്ഷേപ പിൻവാങ്ങലായിരുന്നു.
എസ്.ഐ.പിയിലും ക്ഷീണം
വ്യക്തിഗത നിക്ഷേപകർ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന എസ്.ഐ.പി വഴിയുള്ള നിക്ഷേപവും ജൂലായിൽ കുറഞ്ഞു.
ജൂണിൽ : ₹12,275 കോടി
ജൂലായിൽ : ₹12,179 കോടി
എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 5.55 കോടിയിൽ നിന്നുയർന്ന് 5.61 കോടിയിലെത്തി. തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻസ് (എസ്.ഐ.പി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |