തിരുവനന്തപുരം:പെൻഷൻ പദ്ധതി കേരള ബാങ്ക് വഴി നടപ്പിലാക്കണമെന്നും നിറുത്തലാക്കിയ ഡി.എ പുനസ്ഥാപിച്ച് ന്യായമായ പെൻഷൻ അനുവദിക്കണമെന്നും മുൻ എം.എൽ.എ വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ.കരകുളം കൃഷ്ണപിള്ള,സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി എം.പി.സാജു, ജനറൽ സെക്രട്ടറി കെ.രാജീവൻ, വർക്കിംഗ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ,വൈസ് പ്രസിഡന്റുമാരായ മൂസാ പന്തീരാകാവ്,വി.വിജയകുമാർ,ട്രഷറർ വി.കെ.ജോൺസൺ,സെക്രട്ടറി സുശീല മണി, കെ.ബാലചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |