കോട്ടയം . ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാർപ്പ മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാക്കുളങ്ങളിലെ മത്സ്യ കൃഷി, റീ സർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം, ബയോഫ്ളോക്ക് വനാമി ചെമ്മീൻ കൃഷി, കൂട് മത്സ്യ കൃഷി, കുളങ്ങളിലെ പൂമീൻ കൃഷി, കുളങ്ങളിലെ കരിമീൻ കൃഷി, കുളങ്ങളിലെ ചെമ്മീൻകൃഷി എന്നിവയാണ് പദ്ധതികൾ. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോമുകൾ കോട്ടയം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പാലാ, വൈക്കം, കോട്ടയം മത്സ്യഭവനുകളിലും ലഭിക്കും. 25 ന് വൈകിട്ട് നാലിനകം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |