രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ, ഡിസ്കൗണ്ട് കൂപ്പണുകൾ
കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ രണ്ടുകോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ട് കൂപ്പണുകളുമായി 'തകർത്തോ ഓണം" ഓഫർ. 20,000 രൂപയുടെ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്‌ജറ്റ് പർച്ചേസുകൾക്കൊപ്പം 20,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5-20 ശതമാനം കാഷ്ബാക്കുണ്ട്.
പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട് എൽ.ഇ.ഡി ടിവിക്ക് 65 ശതമാനം വരെയാണ് ഡിസ്കൗണ്ട്. ഒപ്പം അഞ്ചുശതമാനം അധിക കാഷ്ബാക്കും മൂന്നുവർഷ വാറന്റിയും. പത്തുശതമാനം വരെ അധിക കാഷ്‌ബാക്കും സ്മാർട്ട് എൽ.ഇ.ഡി ടിവിക്കൊപ്പം നേടാം. എ.സികൾക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്.
തിരഞ്ഞെടുത്ത സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് ഹെഡ്ഫോൺ, സ്മാർട്ട്‌വാച്ച്, വയർലെസ് ബാർ സ്പീക്കർ, നെക്‌ബാൻഡ് തുടങ്ങിയ സമ്മാനങ്ങളുണ്ട്. ലാപ്‌ടോപ്പിനൊപ്പം കാരിബാഗ് സൗജന്യം. 5,990 രൂപ മുതലാണ് വാഷിംഗ് മെഷീനുകൾക്ക് വില. 21,990 രൂപയ്ക്ക് ഡിഷ്‌വാഷറുകൾ വാങ്ങുമ്പോൾ 3,150 രൂപയുടെ ഉറപ്പായ സമ്മാനമുണ്ട്.
മിക്‌സികൾക്ക് 50 ശതമാനം വരെയും റഫ്രിജറേറ്ററുകൾക്ക് 60 ശതമാനം വരെയുമാണ് വിലക്കുറവ്. ഗൃഹോപകരണ പർച്ചേസുകൾക്ക് ഇ.എം.ഐ സൗകര്യമുണ്ട്. പഴയ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ തുടങ്ങിയവ കൂടിയവിലയിൽ എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയവ കുറഞ്ഞവിലയിൽ സ്വന്തമാക്കാം. ഫേബർ, പ്യുവർ ഫ്ളെയിംസ് കോമ്പോയുടെ ചിംനിയും ഹോബും 50 ശതമാനം വരെ വിലക്കുറവിൽ നേടാം.
മികച്ച ഫിനാൻസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഹൈപ്പർവിഭാഗത്തിൽ നിന്ന് പഴം, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ ഹോൾസെയിൽ വിലയേക്കാൾ കുറഞ്ഞനിരക്കിൽ വാങ്ങാം. കിച്ചൻ അപ്ളയൻസസ്, കുക്ക്‌വെയറുകൾ എന്നിവയ്ക്കും മികച്ച വിലക്കുറവുണ്ട്.