ചേർത്തല: സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ 126 പോയിന്റോടെ തൃശൂർ ജില്ല ജേതാക്കളായി. 55 പോയിന്റോടെ കണ്ണൂർ രണ്ടാം സ്ഥാനവും 39 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ മന്ത്റി വീണാ ജോർജ് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്,എം.വിജയഘോഷ്,ആർ.നാസർ,എസ്.രാധാകൃഷ്ണൻ,ഡോ.കെ.രാജഗോപാൽ,ജെ.എസ്.ഗോപൻ എന്നിവർ സംസാരിച്ചു.