പൂവാർ: വ്യാപാരിയെ ആക്രമിച്ച് പരിക്കേല്പിച്ച പൂവാർ ഇലിത്താേപ്പ് പണിപ്പുര വീട്ടിൽ മുഹമ്മദ് അനസ് (23), കൊടിവിളാകം സജാദ് മൻസിലിൽ സജാദ് (23), ബാലരാമപുരം ഹൗസിംഗ് ബോർഡിന് സമീപം അൽ അമീൻ (28) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. പൂവാർ തെക്കേത്തെരുവ് തെക്കേപുരയിൽ ദസ്തക്കി (42)റാണ് ആക്രമിക്കപ്പെട്ടത്. കടയിൽ കയറി ഇരുമ്പ് വളയം ഉപയോഗിച്ച് മൂക്കിന്റെ പാലം ഇടിച്ച് തകർക്കുകയും പട്ടിക കഷ്ണം കൊണ്ടടിച്ചും അടിവയറ്റിൽ ചവിട്ടിയും പരിക്കേല്പിക്കുകയുമായിരുന്നു. പ്രതികൾ ദസ്തക്കിറിന്റെ കടമുറിയുടെ വാടകയുമായി ബന്ധപ്പെട്ട തർക്കവും വെെരാഗ്യവുമായിരുന്നു ആക്രമണകാരണം. ദസ്തക്കിർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.പൂവാർ സി.ഐ. പ്രവീൺകുമാർ, എസ്.ഐ തിങ്കൾ ഗാേപകുമാർ, ഗ്രേഡ് എസ്.ഐ. പ്രേമൻ, സി.പി.ഒ മാരായ രതീഷ്, ശശി നാരായൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കാേടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |