സന്തോഷ് ട്രോഫി താരങ്ങൾക്ക് ചുമതല
തിരുവനന്തപുരം: അഞ്ച് ലക്ഷം കുട്ടികളെ ഫുട്ബാൾ പരിശീലിപ്പിക്കാനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്നും സന്തോഷ് ട്രോഫി താരങ്ങൾക്ക് ഇതിന്റെ ചുമതല നൽകുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. ഫുട്ബാൾ, ഹോക്കി പരിശീലനത്തിന് നെതർലാൻഡ്സുമായി സംസ്ഥാനം സഹകരിക്കും. അത്ലറ്റുകൾക്ക് പരിശീലനത്തിനും പദ്ധതിയുണ്ട്. എല്ലാവർക്കും കായിക ക്ഷമത ഉറപ്പാക്കാനുള്ള കായികക്ഷമതാ മിഷൻ സ്പോർട്സ് കൗൺസിലുമായി ചേർന്ന് നടപ്പാക്കും. എല്ലാ പഞ്ചായത്തുകളിലും ഓപ്പൺ ജിം അടക്കം കളിക്കളങ്ങൾ നിർമ്മിക്കും. പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ രൂപീകരണം പൂർത്തിയാവുകയാണെന്നും എ.എൻ.ഷംസീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |