തൃശൂർ: ദേശീയ അദ്ധ്യാപക പുരസ്കാരം പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധാപിക ജെയ്നസ് ജേക്കബിന്. രാജ്യത്തെ കേന്ദ്രീയവിദ്യാലയങ്ങളുടെ ഗണത്തിൽ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേരിൽ ഒരാളാണ് ജെയ്നസ്. 2004 മുതൽ പുറനാട്ടുകര കേന്ദ്രീയവിദ്യാലയത്തിലെ പ്രൈമറി അദ്ധ്യാപികയാണ്. 2010ൽ മാനവവിഭവ മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ അവാർഡ് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് 2020ൽ ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് നേടിയ ജെയ്നസ് 2012 ൽ റീജിയണൽ തലത്തിലും 2013ൽ ദേശീയതലത്തിലും കേന്ദ്രീയ വിദ്യാലയങ്ങൾക്കുള്ള ഇൻസെന്റീവ് അവാർഡ് നേടിയിട്ടുണ്ട്. ഒളരി ചാഴൂർ പരേതനായ ജേക്കബിന്റെയും സിസിലിയുടെയും മകളാണ്. അയ്യന്തോളിലെ കെസന്റ് അവിഘ്നയിലാണ് താമസം. റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥൻ സാജൻ ജോസാണ് ഭർത്താവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |