നാലു ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ ദുബായ് രാജകുടുംബവും പങ്കാളി
മോഹൻലാലിന്റെ വൻ പ്രോജക്ട് ആയി ഋഷഭ ഒരുങ്ങുന്നു. ബിഗ് ബഡ്ജറ്റിൽ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാലു ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം നന്ദകിഷോർ സംവിധാനം ചെയ്യുന്നു.
തലമുറകളുടെ കഥ പറയുന്ന ചിത്രത്തിൽ ഒരു പിതാവിന്റെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരു തെലുങ്ക് നടനായിരിക്കും മകന്റെ വേഷത്തിൽ എത്തുക.നെറ്റ്ഫ്ലിക്സ് മുൻ ഇന്ത്യൻ മേധാവി അഭിഷേക് വ്യാസും ദുബായ് രാജകുടുംബവും പങ്കാളിയായ എ.വി.എസ് സ്റ്റുഡിയോസും പ്രവർ സിംഗ്, ശ്യാം സുന്ദർ എന്നിവരും ചേർന്നാണ് നിർമ്മാണം. 156 ദശലക്ഷം ഡോളർ മുതൽമുടക്കിൽ സിനിമകളും വെബ് സീരിസുകളും ഒരുക്കാൻ എ.വി.എസ് തീരുമാനിച്ചിട്ടുണ്ട്. ദുബായിലുള്ള മോഹൻലാൽ ഋഷഭയുടെ ഭാഗമാകാൻ പോകുന്ന വിവരം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു. ആശീർവാദ് സിനിമാസിന്റെ പുതിയ കമ്പനി ദുബായിൽ ആരംഭിച്ചെന്നും അറിയിച്ചിട്ടുണ്ട്.
മോഹൻലാൽ എന്ന നടന്റെ പ്രശസ്തി ആഗോളതലത്തിലേക്കും വ്യാപിക്കുകയാണ്. ദുബായിലെ ജിമ്മിൽ താരം വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.അതേസമയം മോഹൻലാൽ ജീത്തു ജോസഫ് ചിത്രം റാം ആണ് ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. ലണ്ടൻ ആണ് ചിത്രത്തിന്റെ ലൊക്കേഷൻ.എമ്പുരാനുശേഷം ഋഷഭയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.20224ൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |