കേരളശ്ശേരി: ഉത്സവകാലത്തു പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിറുത്തുക, കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സഹകരണ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം തടുക്കശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡോ.പി. ജയദാസൻ അദ്ധ്യക്ഷനായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ മുഖ്യാതിഥിയായി. കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ ആദ്യവില്പന നടത്തി. ഒടുവിൽ ഫൗണ്ടേഷൻ പ്രസിഡന്റ് സി.ആർ. സജീവ്, പി. ഹരിപ്രസാദ്, പ്ലാനിംഗ് എ.ആർ എ.കെ. മുരളീധരൻ, എ.ആർ. ജനറൽ എ. കൃഷ്ണൻകുട്ടി, റീജണൽ മാനേജർ കൺസ്യൂമർഫെഡ്, ബാങ്ക് വൈസ് പ്രസിഡന്റ് സി. കൃഷ്ണദാസ്, ബാങ്ക് സെക്രട്ടറി എം.പി. വിജയകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |