തൃശൂർ: ഇടപാടുകാർക്ക് ഓണസമ്മാനമായി സ്ഥിരനിക്ഷേപ പലിശ ഉയർത്തി കെ.എസ്.എഫ്.ഇ. മുതിർന്ന പൗരന്മാർക്ക് ഒരുവർഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി 56 വയസുകഴിഞ്ഞവരെ മുതിർന്ന പൗരന്മാരായി കണക്കാക്കുമെന്ന പ്രത്യേകതയുമുണ്ട്. സാധാരണ സ്ഥിരനിക്ഷേപ പലിശ പ്രതിവർഷം 6.5 ശതമാനമാണ്.
ചിട്ടി വിളിച്ചെടുത്ത തുക കമ്പനിയിൽ നിക്ഷേപിക്കുന്നതിന് നൽകുന്ന പലിശനിരക്കും ഉയർത്തി. ചിട്ടിത്തുകയിൽ നിന്ന് ഭാവി ബാദ്ധ്യതയ്ക്കുള്ള തുക കമ്പനിയിൽ നിക്ഷേപിക്കുന്നതിന് 7.5 ശതമാനം പലിശ പ്രതിവർഷം ലഭിക്കും. ചിട്ടിത്തുക പൂർണമായും കമ്പനിയിൽ നിക്ഷേപിച്ചാൽ പ്രതിവർഷം ഏഴ് ശതമാനം പലിശ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |