തൃശൂർ: ആയുർവേദ മരുന്നുചെടികളും പൂക്കളും കായകളും കൊണ്ട് ഔഷധപ്പൂക്കളവും ഔഷധ മനുഷ്യശിൽപ്പവുമായി ഔഷധി. ലളിതകലാ അക്കാഡമിയിൽ ഒരുക്കുന്ന പൂക്കളത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി കെ.രാജനും ആറ് വരെയുള്ള ഓണാഘോഷം ഉദ്ഘാടനം മന്ത്രി ആർ.ബിന്ദുവും നിർവഹിക്കുമെന്ന് ചെയർപേഴ്സൺ ശോഭന ജോർജ്ജ്, എം.ഡി ഡോ.ഹൃദീക് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഔഷധി ഉൽപന്നങ്ങൾ കൊണ്ട് മനുഷ്യശിൽപ്പവും ഒരുക്കും. ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതവും എഴുത്തുകാരുടെയും കലാകാരന്മാരുടെയും പരിപാടികളും ഉണ്ടാകും. ആറിന് ഉച്ചയ്ക്ക് 12.30ന് കുട്ടനെല്ലൂരിലെ ഔഷധി അങ്കണത്തിൽ ഓണസദ്യയുമുണ്ട്. ഇന്ന് രാവിലെ 10 മുതൽ ഏഴ് വരെ പൂക്കളവും ശിൽപ്പവും പൊതുജനങ്ങൾക്ക് കാണാം.
ഓണാഘോഷം
ഇരിങ്ങാലക്കുട: ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ഓഫീസിൽ നടന്ന ചടങ്ങ് മുൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം എ.ഡി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആൽഫ ലിങ്ക് പ്രസിഡന്റ് വി.ജി. തോംസൺ അദ്ധ്യക്ഷനായി. എൽസമ്മ ജോൺസൻ, അശ്വതി അനൂപ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |