തിരുവനന്തപുരം: അഭിജിത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആത്മീയപ്രഭാഷകരെ ഓണക്കോടിയും ഗുരുദക്ഷിണയും നൽകി ആദരിക്കുന്ന ചടങ്ങ് ഇന്ന് വൈകിട്ട് 5ന് കോട്ടയ്ക്കകം അഭേദാശ്രമത്തിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. രാമായണ മാസാചരണ കാലത്ത് അഭേദാശ്രമത്തിൽ രാമായണ പാരായണവും വ്യാഖ്യാനവും അഖണ്ഡ നാമാർച്ചനയും നിർവഹിച്ച അൻപതുപേരെയാണ് ആദരിക്കുന്നത്. അഭിജിത്ത് ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും. ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ,ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ,എൻ.എസ്.എസ് മാനവശേഷി വിഭാഗം മുൻ മേധാവി കെ.ആർ.രാജൻ, അഭേദാശ്രമം ജനറൽ സെക്രട്ടറി ബി.രാംകുമാർ,മെട്രോ മീഡിയ മാനേജിംഗ് ഡയറക്ടർ സിജി നായർ,ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ,രക്ഷാധികാരി ഡോ.ഗംഗാ പ്രസാദ്
തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |