കൊച്ചി: ട്രാൻസ്ജെൻഡറുകൾക്കായി റെയിൻബോ സേവിംഗ്സ് അക്കൗണ്ടുമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മാർത്തോമ സഭയുടെ നവോദയ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മൂവ്മെന്റ് പ്രസിഡന്റ് ബിഷപ്പ് തോമസ് മാർ തീത്തോസും ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസും ചേർന്ന് റെയിൻബോ സേവിംഗ്സ് അക്കൗണ്ട് ലോഗോ പ്രകാശനം ചെയ്തു. പദ്ധതിയുടെ ലഘുലേഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഏറ്റുവാങ്ങി.
സമൂഹത്തിൽ എല്ലാവിഭാഗത്തെയും ചേർത്തു നിറുത്തേണ്ടതുണ്ടെന്നും ബാങ്കിംഗ് സേവനങ്ങൾ ഇനിയും ലഭ്യമല്ലാത്തവർക്കും സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.പോൾ തോമസ് പറഞ്ഞു.
മികച്ച പലിശനിരക്കും ഡെബിറ്റ് കാർഡ് സേവനങ്ങളും ലഭിക്കുന്ന പദ്ധതിയാണ് റെയിൻബോ സേവിംഗ്സ് അക്കൗണ്ട്. പലിശ മാസംതോറും അക്കൗണ്ടിലെത്തും. എറണാകുളം ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ ജയകുമാർ, ഇസാഫ് കോ-ഓപറേറ്റീവ് സൊസൈറ്റി സി.ഇ.ഒ ക്രിസ്തുദാസ് കെ.വി., സോഷ്യൽ ആക്ടിവിസ്റ്റ് ഫൈസൽ ഫൈസു എന്നിവരും ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |