തിരുവനന്തപുരം:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ഒന്നാം ദിവസമായ ഇന്ന് പാറശാലയിൽ നിന്ന് പദയാത്ര ആരംഭിക്കും. കെ.പി.സി.സി, ഡി.സി.സി നേതാക്കളും ജനപ്രതിനിധികളും ചേർന്ന് രാഹുൽ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിക്കും. മഹാത്മാഗാന്ധിയുടെയും കെ.കാമരാജിന്റെയും പ്രതിമകൾക്ക് മുൻപിൽ രാഹുൽഗാന്ധി ആദരവ് അർപ്പിക്കും.രാവിലെ 10ന് ഊരൂട്ടുകാല മാധവി മന്ദിരത്തിൽ പദയാത്രികർ എത്തിച്ചേരും.ഉച്ചയ്ക്ക് 2ന് നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുതൊഴിലാളികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.തുടർന്ന് മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിക്കും.
വൈകിട്ട് നാലിന് മൂന്നുകല്ലിൻമൂട് നിന്നും പദയാത്ര പുനരാരംഭിക്കും. യാത്രാമദ്ധ്യേ നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെടുത്തുന്ന സ്തൂപവും അനാച്ഛാദനം ചെയ്യും. വൈകിട്ട് ഏഴിന് പദയാത്ര നേമത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |