ഒല്ലൂർ: വൈദ്യരത്നം ആയുർവേദ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര കലോത്സവത്തിൽ കോട്ടയം ഗവ. കോളേജ് 159 പോയിന്റോടെ മുന്നിൽ. പാലക്കാട് വിഷ്ണു ആയുർവേദ കോളേജ് 119 പോയിന്റോടെ രണ്ടാം സ്ഥാനത്തും കോതമംഗലം ആയുർവേദ കോളേജ് 69 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. കോൽക്കളിയിൽ ഒന്നാം സ്ഥാനം പാലക്കാട് അഹല്യ കോളേജിനും സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം കോട്ടയം കോളേജിനും ലഭിച്ചു. പൂരക്കളിയിൽ ഒന്നാം സ്ഥാനം എറണാകുളം നങ്ങേലി കോളേജിന് ലഭിച്ചപ്പോൾ മൂകാഭിനയത്തിൽ ഒന്നാം സ്ഥാനം വിഷ്ണു കോളേജ് കരസ്ഥമാക്കി. നാടൻ പാട്ടിലും വഞ്ചിപ്പാട്ടിലും ശാന്തിഗിരി കോളേജിനാണ് ഒന്നാം സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |