കെയ്റോ: ഇന്ത്യ - ഈജിപ്റ്റ് പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഈജിപ്ഷ്യൻ പ്രതിരോധമന്ത്രി ജനറൽ മുഹമ്മദ് സാക്കിയും ഒപ്പിട്ടു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി പ്രതിരോധബന്ധം കെയ്റോയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ അവലോകനം ചെയ്തു. സംയുക്ത സൈനികാഭ്യാസങ്ങളും പരിശീലവും മെച്ചപ്പെടുത്താനും ധാരണയായി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് രാജ്നാഥ് സിംഗ് ഈജിപ്റ്റിലെത്തിയത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്തേഹ് എൽ - സിസിയെ രാജ്നാഥ് സിംഗ് തിങ്കളാഴ്ച സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |