കൊല്ലം: ജില്ലയിൽ പച്ചക്കറികൃഷി വ്യാപനത്തിന് നാല് കോടി രൂപയുടെ പദ്ധതിയുമായി കൃഷിവകുപ്പ്. പച്ചക്കറി വിത്തും 12 ലക്ഷത്തോളം പച്ചക്കറി തൈകളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. വീട്ടുവളപ്പിലെ പച്ചക്കറി ഉല്പാദനത്തിന് നാല് ലക്ഷം രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വർഷം 50 ശതമാനം സബ്സിഡിയിൽ പരമാവധി 10,000 രൂപ നിരക്കിൽ 400 ലധികം പമ്പ് സെറ്റുകളും 50 ശതമാനം സബ്സിഡി നിരക്കിൽ 1500 രൂപ നിരക്കിൽ 120 സ്പ്രെയറുകളും അനുവദിക്കും. വാണിജ്യാടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച അഞ്ച് ഹെക്ടർ വീതമുള്ള 73 ക്ലസ്റ്ററുകൾക്ക് 1.25 ലക്ഷം രൂപ വീതം ധനസഹായം നൽകും.
സ്റ്റാന്റേർഡ് ക്ലസ്റ്റർ ഘടകത്തിൽ കൃഷി ചെയ്യുന്നതിന് പന്തൽ ഇനത്തിൽ ഒരു ഹെക്ടറിന് 25,000 രൂപയും അല്ലാത്ത ഇനത്തിൽ 20,000 രൂപയും ധനസഹായവുമുണ്ട്. പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ ഹെക്ടറിന് 10,000 രൂപയുടെ സബ്സിഡിയും ലഭിക്കും. ഗുണഭോക്താക്കളാകുന്നതിന് അതത് കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്.
ധന, സാങ്കേതിക സഹായം
പോഷകത്തോട്ടങ്ങൾ സ്ഥാപിക്കാൻ പ്രത്യേക പദ്ധതി
അഗത്തി, മുരിങ്ങ, കറിവേപ്പില, പപ്പായ തുടങ്ങിയവയുടെ 50,000 തൈകൾ
50 മുതൽ 100 സ്ക്വയർ മീറ്റർ വരെ മഴമറയ്ക്ക് 50,000 രൂപ വരെ ധനസഹായം
7250 സ്ക്വയർ മീറ്റർ മഴമറ യൂണിറ്റുകൾക്കും ധനസഹായം
നഗരത്തിൽ മട്ടുപ്പാവിലും വീട്ടുമുറ്റത്തും പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കാം
മൺചട്ടി, കോൺക്രീറ്റ്, പുനരുപയുക്ത പ്ലാസ്റ്റിക് ചട്ടികൾ എന്നിവയിൽ കൃഷി ചെയ്യുന്നവർക്ക് 2000 രൂപ വരെ സഹായം
വെർട്ടിക്കൽ ഗാർഡന് 2000 രൂപ ധനസഹായം
ഹൈഡ്രോപോണിക്സ് പദ്ധതിയിൽ 25 ശതമാനം നിരക്കിൽ 2000 രൂപ വരെ സഹായം
കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായം
പച്ചക്കറി കൃഷിക്ക് സ്ഥിരം പന്തൽ സ്ഥാപിക്കുന്നതിന് ഹെക്ടറിന് രണ്ട് ലക്ഷം രൂപ വരെ സഹായം
........................................
സ്കൂളുകൾ, കോളേജുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് ധനസഹായത്തിനായി പദ്ധതികൾ സമർപ്പിക്കാം. ഫോൺ: 0474-2795082.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |