പന്മന: സ്പോർട്സ് ആൻഡ് എജ്യൂക്കേഷൻ പ്രെമോഷൻ ട്രസ്റ്റിന്റെ 14-ാം സംസ്ഥാന തല അക്കാഡമി ഫുട്ബാൾ മത്സരങ്ങൾക്ക് മുന്നോടിയായുള്ള തെക്കൻ മേഖല ഫുട്ബാൾ മേള ഒക്ടോബർ 15, 16 തീയതികളിൽ പന്മന മനയിൽ ഹയർ സെക്കൻഡറി മൈതാനിയിൽ നടക്കും. തിരുവനന്തപുരം , കൊല്ലം ജില്ലയിൽ നിന്ന് 200 ഓളം താരങ്ങൾ പങ്കെടുക്കും. മത്സര വിജയികൾക്ക് സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടും.
ചാമ്പ്യൻ ഷിപ്പിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി. സുധീഷ് കുമാർ ഉദ്ഘാടനംചെയ്തു. വരവിള നിസ്റ്റാർ അദ്ധ്യക്ഷനായി. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെന്റർ കോച്ച് സൽമാൻ പടപ്പനാൽ, അഡ്വ.നിസ്സാറുദ്ദീൻ, എ.മൺസൂർ, എം.എസ്. ഫൗസ്, എം. .ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ.സി.പി.സുധീഷ് കുമാർ (രക്ഷാധികാരി വരവിള നിസാർ ( ചെയർമാൻ), അഡ്വ.നിസാറുദ്ദീൻ, എ.മൺസൂർ, ദിലീപ് കുമാർ ( വൈസ് ചെയർമാൻമാർ)എം.എസ് ഫൗസ് ( കൺവീനർ), ഉണ്ണികുമാർ , അമീൻ.കെ.നാസർ, നന്ദഗോപൻ ( ജോ.കൺവീനർമാർ ),നവാസ് നൻമ (കോ- ഓർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |