SignIn
Kerala Kaumudi Online
Thursday, 19 September 2024 12.09 PM IST

ഭാരത് ജോഡോ യാത്ര കേരളത്തിലെ നേതാക്കൾക്കിടയിൽ ഐക്യമുണ്ടാക്കിയെന്ന് മുരളീധരൻ; യാത്ര ഇന്ന് ഗൂഡല്ലൂരിൽ

Increase Font Size Decrease Font Size Print Page
muralidharan

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ നേതാക്കൾക്കിടയിൽ ഐക്യമുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. നേതാക്കൾക്കിടയിലെ അഭിപ്രായ വ്യാത്യാസങ്ങൾ മാറാൻ യാത്ര സഹായിച്ചുവെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.


'നേതാക്കൾക്കിടയിൽ മാനസിക ഐക്യം ഉണ്ടാക്കാൻ ഭാരത് ജോഡോ യാത്ര സഹായിച്ചു. പദയാത്രയെ അപഹസിക്കാൻ സി പി എം ചില ശ്രമങ്ങൾ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും അത്തരത്തിൽ തരംതാണു.'- മുരളീധരൻ വിമർശിച്ചു.

അതേസമയം, ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാകും. ഉച്ചയ്ക്ക് രണ്ടിന് യാത്ര ഗൂഡല്ലൂരിലെത്തും. നാളെ രാവിലെ ഏഴ് മണിയോടെ കക്കനഹള്ള വഴി കർണാടകയിലേക്ക് പോകും. കർണാടകയിൽ ഗുണ്ടൽപ്പേട്ടയിലാണ് പദയാത്ര ആരംഭിക്കുന്നത്. ഈ മാസം ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. പതിനൊന്നിന് കേരളത്തിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K MURALIDHARAN, CONGRESS, BHARAT JODO YATRA, RAHUL GANDHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.