SignIn
Kerala Kaumudi Online
Saturday, 21 September 2024 8.19 AM IST

നവകേരള നിർമ്മിതിക്ക് മാലിന്യ നിർമ്മാർജ്ജനം അനിവാര്യം: മന്ത്റി എം.ബി.രാജേഷ്.

Increase Font Size Decrease Font Size Print Page
edava-panchayath

വർക്കല: നവ കേരള നിർമ്മിതിക്ക് മാലിന്യനിർമ്മാർജ്ജനം അനിവാര്യമാണെന്നും മാലിന്യമുക്തിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നണി പോരാളികൾ ആകണമെന്നും മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. നവകേരളം കർമ്മ പദ്ധതി പാർട്ട് രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സ്ഥാപന പഞ്ചായത്തായി ഇടവയെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ ഹരിത സ്ഥാപനങ്ങൾ ആയി മാറിയ 65 സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നവകേരളം കർമ്മ പദ്ധതിയുടെ സംസ്ഥാന കോഡിനേറ്റർ ഡോക്ടർ ടി.എൻ. സീമ നിർവഹിച്ചു. പ്രമുഖരെ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ ആദരിച്ചു. ശുഭ. ആർ.എസ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത. എസ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് സാബു, വി. സതീശൻ, ബിന്ദു. സി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ നവകേരളം ജില്ലാ കോഡിനേറ്റർ സി. അശോക്, രാഷ്ട്രീയ സംഘടന പ്രതിനിധികളായ ശ്രീനാഥ്, അഡ്വ. എസ്. ഷിബു, നബീൽ, എസ്. ദിനേശ് എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലിക് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് കെ ഗോപകുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.