മുംബയ്: എൽ.ഐ.സി മ്യൂച്ച്വൽ ഫണ്ട് എൽ.ഐ.സി മ്യൂച്ച്വൽ ഫണ്ട് എംഎഫ് മൾട്ടിക്യാപ് ഫണ്ട് എന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീം അവതരിപ്പിച്ചു. വിപണിയിലെ എല്ലാ വിഭാഗങ്ങളിലും നിക്ഷേപം നടത്തുന്നതായിരിക്കും പുതിയ ഫണ്ട്.
എൽ.ഐ.സി എം.എഫ് മൾട്ടിക്യാപ് ഫണ്ട് വലുതും ചെറുതും ഇടത്തരവുമായ സ്റ്റോക്കുകളിൽ ഏറ്റവും കുറഞ്ഞത് 25 ശതമാനമെങ്കിലും നിക്ഷേപം നടത്തും. ബാക്കി 25 ശതമാനം ഫണ്ട് മാനേജർക്ക് സൗകര്യപ്രദമായ രീതിയിൽ മാർക്കറ്റ് കാപിറ്റലൈസേഷനിൽ ചിട്ടയോടെ നിക്ഷേപിക്കും.
പുതിയ ഫണ്ട് ഒക്ടോബർ ആറിന് ആരംഭിച്ച് 20ന് ക്ലോസ് ചെയ്യും. നിലവിലെ വരിക്കാർക്ക് സ്കീം നവംബർ രണ്ട് മുതൽ വീണ്ടും റീഓപ്പൺ ചെയ്യും.
മൂന്നു വിഭാഗങ്ങളിലും ഉൾപ്പെട്ട മാർക്കറ്റ് ക്യാപ്പുകളിൽ നിക്ഷേപിക്കുന്നതിനാൽ ഫണ്ടിന് വൈവിധ്യമുള്ള സ്റ്റോക്ക് അലൊക്കേഷൻ ലഭിക്കും.
എൽ.ഐ.സി എം.എഫ് മൾട്ടികാപ്പ് ഫണ്ടിന്റെ പ്രധാന വ്യത്യാസം അതിന്റെ ഇൻഹൗസ് വികസിപ്പിച്ച മാക്രോ ബേസ് ഡ് വാല്യുവേഷൻ ചെക്ക് (എം.വി.സി) ആയിരിക്കും. ഇക്വിറ്റി റിസ്ക് പ്രീമിയം, പലിശ നിരക്കുകൾ, വരുമാന വളർച്ച എന്നിവ കണക്കിലെടുത്ത് വികസിക്കുന്ന മാക്രോ വേരിയബിളുകൾക്ക് അനുസൃതമായി പോർട്ട്ഫോളിയോയ്ക്കുള്ളിൽ തിരഞ്ഞെടുത്ത സ്റ്റോക്കുകളുടെ വിഹിതം ക്രമീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |