കേപ്ടൗൺ: അടുത്ത ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ട്വന്റി-20 വനിതാ ലോകകപ്പിന്റെ മത്സരക്രമം ഐ.സി.സി പുറത്തുവിട്ടു. ഫെബ്രുവരി 10ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം പുരുഷ ട്വന്റി-20 ലോകകപ്പിലേതുപോലെ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്യ ഫെബ്രുവരി 12നാണ് മത്സരം. ഫെബ്രുവരി 26നാണ് ഫൈനൽ. ടീമുകളെ രണ്ട് ഗ്രൂപ്പൃുകളിലായി തിരിച്ചാണ് ആദ്യ റൗണ്ട് മത്സരം. ഗ്രൂപ്പ് എയിൽ നിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക. ന്യൂസിലൻഡ്,ശ്രീലങ്ക, ബംഗ്ലാദേശ് എന്നീടീമുകളും. ഗ്രൂപ്പ് ബിയിൽ ഇന്ത്യ, പാകിസ്ഥാൻ,ഇംഗ്ലണ്ട് , വെസ്റ്റിൻഡീസ്,അയർലൻഡ് എന്നീ ടീമുകളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |