മാവേലിക്കര: സാംബവ മഹാസഭ വനിതാ സമാജം മാവേലിക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടെ ഓണാഘോഷവും ലഹരി, മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞയും നടത്തി. സാംബവ മഹാസഭ സംസ്ഥാന ജറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു. സമാജം യൂണിയൻ പ്രസിഡന്റ് ബിന്ദു സോമൻ അദ്ധ്യക്ഷയായി. യോഗത്തിൽ കവിത വിജയൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി വത്സല റജി, മഹാസഭ യൂണിയൻ പ്രസിഡന്റ് വേണുഗോപാൽ ചിറയിൽ, സെക്രട്ടറി മനോജ് മാങ്കാംകുഴി, വിജയമ്മ വിജയൻ, ശാരി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ധന്യ തുളസി,ശ്രീകുമാരി സന്തോഷ്, സി.കെ.രാമചന്ദ്രൻ,അർച്ചന മനോജ്, സ്മിത അനിൽ, സുനിൽ പ്രധാനവിള, കെ.വിനോദ്, ജഗൻ പി.ദാസ്, ശ്രീകുമാർ കാവിൽ, ബാബു കുന്നം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.