മികച്ച ഫോട്ടോയ്ക്ക് 25,000 രൂപ
ആലപ്പുഴ: കുടുംബശ്രീ അയൽക്കൂട്ട യോഗങ്ങൾ, അയൽക്കൂട്ട വനിതകൾ നടത്തുന്ന കാന്റീനുകളും കഫേകളും ഉൾപ്പെടെ കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒപ്പിയെടുത്തുള്ള ഫോട്ടോഗ്രഫി മത്സരത്തിന് തുടക്കമായി. 'കുടുംബശ്രീ ഒരു നേർച്ചിത്രം' എന്ന പേരിൽ ഇവയെല്ലാം മത്സരത്തിനയയ്ക്കാം.
വിദഗ്ദ്ധ ജൂറി തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ അവാർഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപ. കൂടാതെ മറ്റ് മികച്ച പത്ത് ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതവും നൽകും.
ഫോട്ടോകൾ kudumbashreeprcontest@gmail.comൽ അയയ്ക്കാം. വാട്ടർമാർക്ക് ചെയ്യാതെ സി.ഡിയിലാക്കിയോ ഫോട്ടോ പ്രിന്റുകളായോ പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിംഗ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിലും അയയ്ക്കാം. 'കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രഫി മത്സരം' എന്ന് കവറിന് മുകളിൽ രേഖപ്പെടുത്തിയിരിക്കണം. അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവയും ഒപ്പം ചേർക്കണം. അവസാന തീയതി ഒക്ടോബർ 13.
@ നിബന്ധനകൾ
# ഒരാൾക്ക് പരമാവധി 5 ഫോട്ടോ അയക്കാം
# ഫോട്ടോയ്ക്കൊപ്പം അയൽക്കൂട്ടം, പ്രദേശം, കുടുംബശ്രീ യൂണിറ്റ് എന്നിവ പ്രതിപാദിക്കണം
# മുമ്പ് മത്സരത്തിന് അയച്ചിട്ടുള്ള ഫോട്ടോകൾ പരിഗണിക്കില്ല
# 18 വയസ് പൂർത്തിയായവർക്ക് മത്സരത്തിൽ പങ്കെടുക്കാം
ഫോട്ടോഗ്രഫി മത്സരത്തിന്റെ അഞ്ചാം സീസണാണ് സംഘടിപ്പിക്കുന്നത്. മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു
ജില്ലാ മിഷൻ, കുടുംബശ്രീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |