കൊച്ചി: പൊലീസിന് അഴിഞ്ഞാടാൻ സർക്കാരാണ് അവസരം ഒരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സ്റ്റേഷനുകളിൽ പരാതിക്കാർക്ക് പോലും ചെല്ലാനാകാത്ത അവസ്ഥയാണ്. പൊലീസിനെ മുഖ്യമന്ത്രി നിർവീര്യമാക്കി. കൊല്ലത്ത് സൈനികനെ ആക്രമിച്ച പൊലീസ്, കാഞ്ചി വലിക്കാൻ വിരൽ കാണില്ലെന്ന് ഭീഷണിപ്പെടുത്തി. പാർട്ടി സെക്രട്ടറിമാരാണ് പൊലീസിനെ ഭരിക്കുന്നത്. ആഭ്യന്തരമന്ത്രി എവിടെപ്പോയി? പൊലീസിനെ വിരട്ടാൻ ജില്ലാ സെക്രട്ടറിമാർക്ക് അധികാരം കൊടുത്ത നാട്ടിൽ ഇങ്ങനെയുള്ള പൊലീസിനെയേ കിട്ടൂ. കേരള സർവകലാശാല വി.സി നിയമനം അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. സ്വജനപക്ഷപാതത്തിന് കിട്ടിയ തിരിച്ചടിയാണ് സാങ്കേതിക സർവകലാശാലാ വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |