കൊച്ചി: പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്.ജി) ലക്ഷ്യങ്ങൾ നേടുന്നതിൽ മികച്ച മുന്നേറ്റം നടത്തിയതിന് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന് കെയർ എഡ്ജ് റേറ്റിംഗ്സിന്റെ ഉയർന്ന ഇ.എസ്.ജി ഗ്രേഡ്. അഞ്ചിൽ നാലു പോയിന്റുകളാണ് ഇസാഫ് നേടിയത്. കമ്പനികളുടെ പരിസ്ഥിതി സംരക്ഷണ നയങ്ങളും സാമൂഹിക പ്രതിബദ്ധത, ഭരണനിർവഹണ ലക്ഷ്യങ്ങളും എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് വിലയിരുത്തിയാണ് ഗ്രേഡിംഗ്.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തപ്പെടുന്ന ലോകമൊട്ടാകെ കോർപ്പറേറ്റ് രംഗത്ത് പുതിയ നിബന്ധനയായി വരുന്ന ഇ.എസ്.ജികേരളത്തിൽ പ്രചാരത്തിലാകുന്നതേയുള്ളൂ.
'പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനും സാക്ഷരതയ്ക്കുമായി വിവിധ പദ്ധതികൾ ഇസാഫ് വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. തുടക്കം മുതൽ ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇസാഫ് ബാങ്ക് ഈ നേട്ടത്തോടെ രാജ്യാന്തര തലത്തിൽ ഇ.എസ്.ജി രംഗത്ത് ഉന്നത നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണെന്ന് ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു.
ഇ.എസ്.ജി ലക്ഷ്യങ്ങളോട് നീതി പുലർത്താതെ ഇവ വ്യാജമായി അവകാശപ്പെടുന്ന ഗ്രീൻവാഷിംഗ് എന്ന പ്രവണതയ്ക്കെതിരെ ആഗോള ധനകാര്യ മേഖലയിൽ ശക്തമായി രംഗത്തുള്ള ഗ്ലോബൽ അലയൻസ് ഫോർ ബാങ്കിംഗ് ഓൺ വാല്യൂസി (ജി.എ.ബി.വി)ന്റെ പോരാട്ടത്തിൽ ഇന്ത്യയിലെ മുൻനിര സോഷ്യൽ ബാങ്കായ ഇസാഫും പങ്കാളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |