മുംബയ്: എതിർശബ്ദങ്ങളെ നിശബ്ദമാക്കുകയാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ പ്രതിപക്ഷ നേതാക്കൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണുക എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മൈക്ക് ഓഫ് ചെയ്തു.
മൈക്ക് ഒഫ് ചെയ്ത ശേഷവും രാഹുൽ ഗാന്ധി പ്രസംഗം തുടർന്നു. അൽപ സമയത്തിന് ശേഷം മൈക്ക് ഓൺ ചെയ്ത് ഇതാണ് പാർലമെന്റിൽ സംഭവിക്കുന്നതെന്ന് പറയുകയും ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡിൽ നടന്ന യോഗത്തിനിടെയായിരുന്നു രാഹുൽ ഗാന്ധി മൈക്ക് ഓഫ് ചെയ്തത്.
'ഇവിടെ എനിക്കാണ് മൈക്കിന്റെ നിയന്ത്രണം. പാർലമെന്റിൽ രണ്ട് മിനിട്ടിനുള്ളിൽ മൈക്ക് സ്വിച്ച് ഓഫ് ചെയ്യും. നോട്ട് നിരോധനത്തെക്കുറിച്ച് സംസാരിച്ചാൽ സ്വിച്ച് ഓഫ്, ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, സ്വിച്ച് ഓഫ്. നമുക്ക് പറയാം പക്ഷേ മറ്റുള്ളവർക്ക് കേൾക്കാൻ സാധിക്കില്ല.'-രാഹുൽ ഗാന്ധി പറഞ്ഞു. തങ്ങളുടെ ശബ്ദത്തെ ഉയർത്തിക്കാട്ടാൻ മാദ്ധ്യമങ്ങൾക്ക് സാധിക്കില്ല എന്നതിനാലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
आख़िर किसने बंद कर दिया राहुल गांधी जी का माइक आज रैली में? pic.twitter.com/x1XpYnntul
— Supriya Shrinate (@SupriyaShrinate) November 9, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |