SignIn
Kerala Kaumudi Online
Friday, 20 September 2024 7.53 PM IST

മോഹൻലാൽ ചിത്രത്തിൽ അർജുനും ആന്റണിയും

Increase Font Size Decrease Font Size Print Page

അണിയറയിൽ ദിലീപ് ചിത്രവും

mm

മോഹൻലാലിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകനും ആന്റണി വർഗീസും. മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായി അർജുൻ അശോകനും ആന്റണി വർഗീസും ആദ്യമാണ്. ടിനു സംവിധാനം ചെയ്ത സ്വാതന്ത്രം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളിൽ ആന്റണി വർഗീസായിരുന്നു നായകൻ. അടുത്തവർഷം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. യുവ സംവിധായകരിൽ ശ്രദ്ധേയനായ ടിനു പാപ്പച്ചനും മോഹൻലാലും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പുതുവർഷത്തിൽ മോഹൻലാൽ ആദ്യം അഭിനയിക്കുന്നത്.രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ലിജോ ജോസ് പെല്ലിശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചന്റെ ചിത്രം ഇതിന് പിന്നാലെ ഉണ്ടാവുമെന്നാണ് വിവരം. എമ്പുരാനു മുൻപ് ടിനുവിന്റെ സിനിമയിൽ മോഹൻലാൽ അഭിനയിക്കാനാണ് സാദ്ധ്യത.ദിലീപ്- ടിനു പാപ്പച്ചൻ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.ഈ ചിത്രവും അടുത്ത വർഷം ഉണ്ടാവും. സൂപ്പർ ഹിറ്റായ അജഗജാന്തരത്തിനു ശേഷം കുഞ്ചാക്കോബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ചാവേർ റിലീസിന് ഒരുങ്ങുന്നു. കെ. യു .മനോജ്‌, സജിൻ, അനുരൂപ് എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം: ജിന്റോ ജോർജ്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.