കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ ഇരുവശങ്ങളിലുമായി ഉയരുന്ന പുതിയ രണ്ട് പാലങ്ങളുടെ നിർമ്മാണത്തിന് വേഗതയേറി.
പാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീണ്ടകരയിൽ രണ്ടു പുതിയ പാലങ്ങൾ ഉയരുന്നത്. രണ്ടു പാലങ്ങളുടെയും പൈലിംഗ് ജോലികൾ നേരത്തെ ആരംഭിച്ചിരുന്നു. ഒരു ഭാഗത്തെ തൂണുകളുടെ നിർമ്മാണം ആരംഭിച്ചു. 22 മീറ്റർ വീതിയും 650 മീറ്റർ നീളവുമുള്ള പാലമാണ് നീണ്ടകരയിൽ പുതുതായി നിർമ്മിക്കുക. ഇത്തിക്കരയിലും പുതിയ പാലം നിർമ്മിക്കാനുള്ള പൈലിംഗ് ആരംഭിച്ചു. കരുനാഗപ്പള്ളി കന്നേറ്റി, ചവറ എന്നിവിടങ്ങളിലും രണ്ട് പുതിയ പാലങ്ങൾ വീതം നിർമ്മിക്കും.
നീണ്ടകര പാലം പഴക്കം - 50 വർഷം
ഉദ്ഘാടനം - 1972 ഫെബ്രുവരി 24
നീളം - 422.5 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |